ഉപയോക്താക്കള്‍ക്ക് ഡീസല്‍ വാഹനങ്ങളോടുള്ള താല്‍പര്യം കുറയുന്ന സാഹചര്യത്തില്‍ വരുന്ന ജൂണിനകം പെട്രോള്‍ ‘എക്‌സ് യു വി 500’ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് മഹീന്ദ്ര.
സ്‌കോര്‍പിയോയ്ക്കു പെട്രോള്‍ വകഭേദം അവതരിപ്പിക്കാനുള്ള സാധ്യതയും എം ആന്‍ഡ് എം പരിശോധിക്കുന്നുണ്ട്.പെട്രോള്‍ എന്‍ജിനുള്ള ‘എക്‌സ് യു വി 500’ നേടുന്ന സ്വീകാര്യത അടിസ്ഥാനമാക്കിയാവും മഹീന്ദ്ര ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നാണു സൂചന.
ഇതിനു പുറമെ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറില്‍ നിന്നുള്ള ജനപ്രിയ എം പി വിയായ ‘ഇന്നോവ’യെ നേരിടാന്‍ ‘എസ് 201’ എന്ന കോഡ് നാമത്തില്‍ എം ആന്‍ഡ് എം പുതിയ മോഡലും വികസിപ്പിക്കുന്നുണ്ട്.
പെട്രോള്‍ എന്‍ജിനുള്ള ‘എക്‌സ് യു വി 500’ വരുന്ന ഏപ്രില്‍ ജൂണ്‍ ത്രൈമാസത്തില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണു മഹീന്ദ്ര ഓഹരി ഉടമകളെ അറിയിച്ചിരിക്കുന്നത്. നിലവില്‍ 2,179 സി സി, 1,997 സി സി ഡീസല്‍ എന്‍ജിനുകളോടെയാണ് ‘എക്‌സ് യു വി 500’ വില്‍പ്പനയ്ക്കുള്ളത്. 12.47 ലക്ഷം ്‌രൂപ മുതല്‍ 17.57 ലക്ഷം രൂപയാണ് വിവിധ വകഭേദങ്ങളുടെ ഡല്‍ഹി ഷോറൂമിലെ വില.