സണ്ണി ഡിയോളിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രം

ബോളിവുഡ് നടനും ബിജെപി നേതാവുമായ സണ്ണി ഡിയോളിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം സണ്ണി ഡിയോള്‍ കാര്‍ഷിക നയങ്ങളെ പുകഴ്ത്തുകയും കര്‍ഷക സമരത്തെ അധിക്ഷേപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. പതിനൊന്ന് പേരടങ്ങുന്ന സുരക്ഷ ഉദ്യോഗസ്ഥരിൽ രണ്ട് കമാൻഡോസും ബാക്കി പൊലീസുകാരുമാണ് ഉൾപ്പെടുന്നത്.

കര്‍ഷകർ പ്രതിഷേധം നടത്തുന്ന ഈ അവസരത്തിൽ ചിലര്‍ സമരത്തെ മുതലെടുക്കുകയാണെന്നും വെറുതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നുമായിരുന്നു ഡിയോള്‍ ആരോപിച്ചത്. ഇതോടെയാണ് ഗുരുദാസ്പൂരിൽ നിന്നുള്ള ലോക്സഭാംഗമായ സണ്ണിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ദിവസങ്ങളായി കാര്‍ഷിക പ്രതിഷേധം ഒരു മാറ്റവുമില്ലാതെ തുടരുന്നതിനാൽ കാര്‍ഷിക നിയമത്തിൽ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് ഉൾപ്പെടെ ചില സംസ്ഥാനങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്.

Top