യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കര തൊട്ടു

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കര തൊട്ടു. രാവിലെ ഒമ്പത് മണിയോടെയാണ് ‘യാസ്’ കരയില്‍ ആഞ്ഞുവീശിയത്. ഒഡീഷയിലെ ബലാസോറിന് തെക്ക് കിഴക്കാണ് ചുഴലിക്കാറ്റ് ശക്തമായി വീശിയടിച്ചത്.

മണിക്കൂറില്‍ 170 കിലോ മീറ്റര്‍ വേഗതയില്‍ കൊടുങ്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുകയും ഉച്ചയോടെ വടക്കന്‍ ഒഡീഷയും ബംഗാള്‍ തീരവും കടക്കുകയും ചെയ്യും. പ്രതീക്ഷിക്കുന്ന പരമാവധി വേഗത – മണിക്കൂറില്‍ 185 കിലോ മീറ്റര്‍ – മണിക്കൂറില്‍ 155 കിലോമീറ്ററായി പരിഷ്‌ക്കരിച്ചു. ഇത് വൈകുന്നേരത്തോടെ മണിക്കൂറില്‍ 85 കിലോ മീറ്റര്‍ ആയി കുറയുമെന്നുമാണ് പ്രവചിക്കുന്നത്.

ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളുടെ തീരമേഖലകളില്‍ നിന്ന് പതിനൊന്നു ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ തീരജില്ലകളായ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളില്‍ അതിജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി കളക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു.

 

 

Top