yahoo discontinues old messenger app

ഇന്റര്‍നെറ്റ് ചാറ്റിങ്ങിലെ ഒരു നൊസ്റ്റാള്‍ജിയ കൂടി വിടവാങ്ങുന്നു. ആഗസ്റ്റ് 5ന് യാഹൂ തങ്ങളുടെ മെസഞ്ചര്‍ സേവനം അവസാനിപ്പിക്കും.
യാഹൂ തന്നെയാണ് ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ ഈ കാര്യം വെളിപ്പെടുത്തിയത്.

ഇപ്പോള്‍ മെസഞ്ചര്‍ ഉപയോഗിക്കുന്നവരോട് പുതിയ പതിപ്പിലേക്ക് മാറുവാന്‍ യാഹൂ ആവശ്യപ്പെടുന്നു.1998ലാണ് യാഹൂ പേജര്‍ എന്ന പേരില്‍ യാഹൂ മെസഞ്ചര്‍ ആരംഭിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ യാഹൂ മെസഞ്ചര്‍ വിവിധ പ്ലാറ്റ്‌ഫോമുകള്‍ക്കായി പുനര്‍ നിര്‍മ്മിച്ചിരുന്നു. പുതിയ ആപ്പ്, ആപ്പ് സ്റ്റോറുകളില്‍ ലഭിക്കും.

അടുത്തിടെയായി മെയില്‍, സെര്‍ച്ച്, ടംബ്ലര്‍, സ്‌പോര്‍ട്‌സ്, ന്യൂസ് ഫിനാന്‍സ് എന്നീ മേഖലകളിലാണ് യാഹൂ ശ്രദ്ധപതിപ്പിക്കാന്‍ ഒരുങ്ങുന്നത്. അതിനാല്‍ തന്നെ യാഹൂ തങ്ങളുടെ പേഴ്‌സണലൈസ് വിഡ്ജറ്റ് സര്‍വ്വീസുകള്‍ നിര്‍ത്തുവാന്‍ പോകുകയാണ്.

Top