മൊബൈല്‍ ആപ്ലിക്കേഷനിലെ യാഹു മെയിലില്‍ മാറ്റങ്ങള്‍ വരുത്തി കമ്പനി. ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. റിമൈന്‍ഡേഴ്‌സ്, അണ്‍സബ്‌സ്‌ക്രൈബ് എന്നിങ്ങനെ രണ്ട് ഫീച്ചറുകളാണ് പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പാം മെയിലുകളില്‍ റിമൈന്‍ഡേഴ്‌സും അണ്‍സബ്‌സ്‌ക്രൈബും ഇനി ഉള്‍പ്പെടുത്താം.
യാഹു മെയില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇമെയിലിന്റെ പ്രാധാന്യം അനുസരിച്ച് റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാം. മാനേജ് റിമൈന്‍ഡേഴ്‌സ് ഓപ്ഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും സാധിക്കും.
ആവശ്യമില്ലാത്ത ജങ്ക് മെസേജുകള്‍ ലഭിക്കാതിരിക്കാനാണ് അണ്‍സബ്‌സ്‌ക്രൈബ് ഫീച്ചര്‍ ഉപയോഗിക്കുന്നത്. റിവേഴ്‌സ് അണ്‍സബ്‌സ്‌ക്രൈബ് ആക്ഷന്‍ എന്ന ഓപ്ഷനും യാഹു നല്‍കുന്നുണ്ട്.