ഇസ്രായേലിലെ സൈനിക-രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് യെര്‍ ലാപിഡ്

തെല്‍അവീവ്: ഇസ്രായേലിലെ സൈനിക-രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ യെര്‍ ലാപിഡ്. കുറ്റം പറഞ്ഞാല്‍ സന്തോഷിക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടെന്ന് സൈന്യത്തിന് അറിയാം. ദേശീയ തലത്തില്‍ ദീര്‍ഘകാലമായി ഈ സാഹചര്യം തുടരാനാവില്ലെന്നും ലാപിഡ് ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചു. വെടിനിര്‍ത്തലിനെ കുറിച്ച് ബൈഡന്‍ ആവശ്യപ്പെട്ടില്ല. സ്വകാര്യ സംഭാഷണമാണ് നടന്നതെന്നും നെതന്യാഹു വ്യക്തമാക്കി.യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ല. ലക്ഷ്യം നേടും വരെ പോരാടും. രാജ്യാന്തര സമ്മര്‍ദത്തെ അവഗണിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.

Top