യാക്കൂബ് കൊലപാതകം ; ആര്‍എസ്എസ് നേതാക്കള്‍ പ്രതികളായ കേസില്‍ ഇന്ന് വിധി പറയും

court

കണ്ണൂര്‍: കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ് കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിധി പറയും. തലശേരി രണ്ടാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. ആര്‍എസ്എസ് നേതാക്കളാണ് കേസിലെ പ്രതികള്‍.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരെ കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്. ആര്‍എസ്എസ് നേതാവ് ശങ്കരന്‍ മാസ്റ്റര്‍, മനോഹരന്‍ എന്നിവരടക്കം അടക്കം 16 പേരാണ് പ്രതികള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയാണ് കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. 2006ലാണ് ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ യാക്കൂബിനെ ബോംബെറിഞ്ഞ് കൊന്നത്.

Top