യമഹ ഫസിനോ ഡാര്‍ക്ക് നൈറ്റ് എഡിഷന്‍ വിപണിയില്‍

മഹയുടെ ഫസിനോ സ്‌കൂട്ടര്‍ മോഡലിന്റെ പുതിയ എഡിഷന്‍ വിപണിയില്‍.ഡാര്‍ക്ക് നൈറ്റ് എഡിഷനാണ് യമഹ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഡാര്‍ക്ക് നൈറ്റില്‍ സുരക്ഷയ്ക്കായി യുബിഎസ് ബ്രേക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ബ്ലാക്ക് കളറും മെറൂണ്‍ സീറ്റുമാണ് ഫസിനോ ഡാര്‍ക്ക് നൈറ്റ് എഡിഷന്റെ പ്രത്യേകത. മെയ്ന്റനന്‍സ് ഫ്രീ ബാറ്ററിയാണ് ഫസിനോ ഡാര്‍ക്ക് നൈറ്റിന്റേത്. ഇതിന് കരുത്താകുന്നത് 7 ബിഎച്ച്പി പവറും 8.1 എന്‍എം ടോര്‍ക്കുമേകുന്ന 113 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്.

ഗ്രീന്‍, ഗ്ലാമറസ് ഗോള്‍ഡ്, ഡാപ്പര്‍ ബ്ലൂ, ബീമിങ് ബ്ലൂ, ഡാസ്ലിങ് ഗ്രേ, സാസി സിയാന്‍ എന്നീ ആറ് നിറങ്ങളില്‍ ലഭ്യമാകുന്ന ഫസിനോ ഡാര്‍ക്ക് നൈറ്റിന്റെ ഡല്‍ഹി എക്സ്ഷോറൂം വില 56,793 രൂപയാണ്.

Top