നിര്‍മ്മാതാക്കളായ യമഹയുടെ 125 സിസി സ്‌കൂട്ടറുകളായ ഫാസിനോ 125, റേ ZR 125 എന്നിവയുടെ വില വര്‍ധിപ്പിച്ചു.
ഫാസിനോ 125 മോഡലിന് 1,500 രൂപയും, റേ ZR 125 മോഡലിന് 2,000 രൂപയുമാണ് വര്‍ദ്ധിപ്പിപ്പിരിക്കുന്നത്. ഇതോടെ ഫാസിനോ 125 പ്രാരംഭ പതിപ്പിന് 68,730 രൂപ ഉപഭോക്താക്കള്‍ മുടക്കണം. ഉയര്‍ന്ന പതിപ്പിന് 72,230 രൂപയുമാണ് എക്സ്ഷോറൂം വില.
റേ ZR 125 മോഡലിന്റെ പ്രാരംഭ പതിപ്പിന് 69,530 രൂപയും ഉയര്‍ന്ന പതിപ്പിന് 73,530 രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം. വില വര്‍ധിപ്പിച്ചു എന്നതൊഴിച്ചാല്‍ മോഡലുകളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ബ്രാന്‍ഡ് വരുത്തിയിട്ടില്ല.