യമഹയുടെ 150 സിസി എഫ്‌ഇസഡ് സീരീസ് മോട്ടോർസൈക്കിളുകളുടെ വില ഈ മാസം ഇന്ത്യയിൽ വർധിപ്പിച്ചു. വർധനവ് നാമമാത്രമാണ് എന്നും ഏറ്റവും ഉയർന്നത് സ്റ്റാൻഡേർഡ് FZ FI-ക്ക് 1,800 രൂപയും ഏറ്റവും കുറഞ്ഞ വർദ്ധനവ് FZ S FI- ക്ക് 1,000 രൂപയുമാണ് എന്നും ബൈക്ക് വാലെ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഈ ബൈക്കുകളുടെ നിയോ -റെട്രോ പതിപ്പായ എഫ്‌ഇസഡ് എക്‌സിന് മുമ്പത്തേക്കാൾ 1,600 രൂപ വില കൂടുതലാണ്. ഈ ബൈക്കുകൾ പുതുതായി വാങ്ങുന്നവർക്കായി, അവരുടെ ഏറ്റവും പുതിയ എക്‌സ്-ഷോറൂം (ദില്ലി) വിലകൾ ചുവടെ സൂചിപ്പിച്ചിരിക്കുന്നു
യമഹ ഇന്ത്യ പ്രവർത്തനത്തെ ചിപ്പ് ക്ഷാമം ബാധിച്ചു
യമഹ FZ FI : 1,11,700 രൂപ
യമഹ FZ S FI : 1,19,400 രൂപ
യമഹ FZ S FI (ഡീലക്സ് വേരിയന്റ്): 1,22,400 രൂപ
യമഹ FZ X : 1,30,400 രൂപ
വിലകൾ കൂടാതെ, FZ സീരീസ് മോഡലുകളുടെ മറ്റെല്ലാ വശങ്ങളും മാറ്റമില്ലാതെ തുടരുന്നു. ഇവയെല്ലാം 12.2 ബിഎച്ച്‌പി പവറും 13.3 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന ഒരു സാധാരണ 149 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. പരമ്പരാഗത ക്ലച്ചിനൊപ്പം അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. സ്‌പോർട്ടി FZ മോഡലുകളുടെയും FZ Xന്റെയും ഇന്ധന ടാങ്ക് ശേഷിയിൽ വ്യത്യാസമുണ്ട്. ആദ്യത്തേതിന് 13 ലിറ്റർ ഇന്ധന ടാങ്ക് ലഭിക്കുന്നു, രണ്ടാമത്തേതിന് 10 ലിറ്റർ ചെറിയ യൂണിറ്റാണ്.
സ്റ്റാൻഡേർഡ് FZ-കളും FZ X-യും തമ്മിലുള്ള പ്രധാന വ്യത്യാസം സ്റ്റൈലിംഗ് ഫ്രണ്ടിലാണ്. വിദേശത്ത് വിൽക്കുന്ന മോഡേൺ-റെട്രോ XSR സീരീസ് മോട്ടോർസൈക്കിളുകളിൽ നിന്നാണ് FZ X പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. അതേസമയം, FZ FI, FZ S FI എന്നിവ മസ്കുലറും ഷാർപ് ബോഡി പാനലുകളുമുള്ള സ്‌പോർട്ടിയർ ലുക്ക് സ്ട്രീറ്റ് ബൈക്കുകളാണ്.