പുതിയൊരു മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി യമഹ.FZ-സീരീസിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡലിന്റെ അവതരണം. FZ-X എന്ന് പേരില്‍ അറിയപ്പെടുന്ന മോഡലാണ് ജാപ്പനീസ് നിര്‍മാതാക്കളായ യമഹ ജൂണ്‍ 18-ന് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
പുതിയ മോട്ടോര്‍സൈക്കിളിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ചില ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. അവതരണത്തിന് പിന്നാലെ ഡെലിവറിയും കമ്പനി അരംഭിച്ചേക്കും.ഏകദേശം 1,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ബുക്കിംഗ് റദ്ദാക്കുകയാണെങ്കില്‍ ഈ തുക തിരികെ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുറത്തുവരുന്ന സൂചന അനുസരിച്ച് ഇന്ത്യയിൽ വാങ്ങാന്‍ കഴിയുന്ന ഏറ്റവും വില കുറഞ്ഞ റെട്രോ ബൈക്കായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മോഡല്‍ അഗോളതലത്തില്‍ കമ്പനി വില്‍ക്കുന്ന SXR സീരിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട മോഡലായിരിക്കുമെന്നും സൂചനയുണ്ട്.