പുതിയ യമഹ fz 16 വിപണിയിലേക്ക്. ജനുവരി 21 ന് പുതുതലമുറ ബൈക്ക് വില്‍പ്പനയ്‌ക്കെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ ബൈക്കില്‍ ബെല്ലി പാനിന്റെയും പിറകിലെ ടയര്‍ ഹഗ്ഗറിന്റെയും വലുപ്പം കുറഞ്ഞിട്ടുണ്ട്. അതേസമയം ടെയില്‍ലൈറ്റുകളിലോ, ഇന്‍ഡിക്കേറ്ററുകളിലോ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി തയ്യാറായിട്ടില്ല.
മുന്‍തലമുറ മോഡല്‍ ഉപയോഗിച്ച സസ്‌പെന്‍ഷനും ബ്രേക്കുകളുമായിരിക്കും 2019 fz 16 പതിപ്പിനും ലഭിക്കുക. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറും സസ്‌പെന്‍ഷന്‍ നിറവേറ്റും.
പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം എബിഎസ് സംവിധാനം പുത്തന്‍ ബൈക്കുകളില്‍ ഒഴിച്ചുകൂടാനാവാത്ത സുരക്ഷാ സജ്ജീകരണമാണ്. ഇക്കാരണത്താല്‍ എബിഎസ് പിന്തുണ fz 16 ഉം അവകാശപ്പെടും. അടുത്തിടെ കമ്പനി പുതുക്കിയ R15 മോഡലിന് ഇരട്ട ചാനല്‍ എബിഎസ് സംവിധാനമാണ് യമഹ നല്‍കിയത്.