NMAX 155 മാക്‌സി സ്‌കൂട്ടര്‍ യമഹ മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. RM 8,998 (ഏകദേശം 1.62 ലക്ഷം രൂപ) രൂപയാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണിയിലെ വില. റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ തുക ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.യുവതലമുറയെ ലക്ഷ്യം വെച്ചാണ് പുതിയ യമഹ NMAX 155 എത്തിയിരിക്കുന്നത്.രണ്ട് ഹൈ-ബീം ലൈറ്റുകള്‍, നാല് ലോ-ബീം എന്നിവ ഉള്‍ക്കൊള്ളുന്ന ആറ് ഘടകങ്ങളുള്ള എല്‍ഇഡി യൂണിറ്റാണ് സ്‌കൂട്ടറിന്റെ ഹെഡ്‌ലാമ്പ്.
മുന്‍വശം പോലെ ശ്രദ്ധേയമാണ് 2021 NMAX155-ന്റെ പിന്‍ഭാഗവും. ഇതിന്റെ മെലിഞ്ഞ ടെയില്‍ ലാമ്പ് നാല് എല്‍ഇഡി സ്ട്രിപ്പുകള്‍ നല്‍കിയിട്ടുണ്ട്. 2021 യമഹ NMAX 155-ന്റെ എല്‍സിഡി മോണോക്രോം ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് ന്യായമായ വലുപ്പമുണ്ട്, കൂടാതെ ധാരാളം വിവരങ്ങള്‍ ഇത് നല്‍കുകയും ചെയ്യുന്നു. സീറ്റിനടിയില്‍ 23.3 ലിറ്റര്‍ സ്റ്റോറേജ് സ്‌പെയ്‌സും കമ്പനി നൽകിയിട്ടുണ്ട്. കൂടാതെ ഫ്രണ്ട് ആപ്രോണില്‍ യുഎസ്ബി സോക്കറ്റും സ്ഥാപിച്ചു. പുതിയ NMAX155 -ലെ സസ്പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത് മുന്‍വശത്ത് ഒരു ജോഡി ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ്.
2021 NMAX155-യ്ക്ക് കരുത്ത് നല്‍കുന്നത് യമഹയുടെ VVA സാങ്കേതികവിദ്യയ്ക്കൊപ്പം ഒരു SOHC ഉള്‍ക്കൊള്ളുന്ന 155 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 8,000 rpm-ല്‍ 14.9 bhp കരുത്തും 6,000 rpm-ല്‍ 14.4 Nm torque ഉം ഉത്പാദിപ്പിക്കും. പവര്‍ ഗ്രേ, അനോഡൈസ്ഡ് റെഡ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാകും മലേഷ്യന്‍ വിപണിയില്‍ സ്‌കൂട്ടര്‍ ലഭ്യമാകുക.