അഡ്വഞ്ചർ യാത്രികർക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ

ലക്ട്രിക് സൈക്കിൾ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഒഇഎം ആയി മാറിയിരിക്കുകയാണ് യമഹ. മോട്ടോർ ബൈക്കുകളും ഇ-ബൈക്കുകളും നിർമ്മിക്കാനുള്ള വൈദഗ്ദ്ധ്യം ഉപയോഗിച്ച് പുതിയ മൗണ്ടൻ ഫ്ലാഗ്ഷിപ്പ് ഇ-ബൈക്ക് സൃഷ്ടിക്കാൻ യമഹ തീരുമാനിച്ചു.

ഈ- ബൈക്കുകളുടെ ഏറ്റവും വലിയ പ്രയോജനം, മുമ്പ് മൗണ്ടൻ ബൈക്കിംഗ് നടത്താത്തവർക്ക് പോലും ഇലക്ട്രിക് ഡ്രൈവ് യൂണിറ്റിന്റെ സഹായത്തോടെ രസകരമായ അനുഭവം നേടാനാകും എന്നതാണ്. ഉപയോഗക്ഷമതയെ കേന്ദ്രീകരിച്ച മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഈ മോഡൽ കൂടുതൽ ആവേശകരമായ അനുഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പുതിയ മൗണ്ടൻ ഇ-ബൈക്ക് മോഡലുകൾ പ്രദർശിപ്പിക്കുന്നതിനും, അതിഥികൾക്ക് ഈ ബൈക്കുകൾ പരീക്ഷിക്കുന്നതിനും ഓഫ് റോഡ് അഡ്വഞ്ചർ അനുഭവിക്കുന്നതിനും ഒരു ഔട്ട്‌ഡോർ ഇവന്റ്‌ നടത്തിയതായി കമ്പനി കൂട്ടിച്ചേർത്തു.

പഴയ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, കുഷ്യൻ ദൈർഘ്യമേറിയ സ്ട്രോക്ക് നൽകുന്നു. ഈ കാരണത്താൽ പരുക്കൻ ഭൂപ്രദേശങ്ങളിൽ പോലും ഇവ സ്റ്റേബിൾ റൈഡ് നൽകുന്നു എന്ന് യമഹ മോട്ടോർ കമ്പനി ലിമിറ്റഡ് വക്താവായ യാസുവോ ഒകാഡ വ്യക്തമാക്കി.

Top