ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ പുതുക്കിയ 2022 MT-25 മോട്ടോര്‍സൈക്കിളിനെ അവതരിപ്പിച്ചു. യമഹ മോട്ടോര്‍ ഇന്തോനേഷ്യയാണ് പുതിയ ബൈക്കിനെ പ്രഖ്യാപിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലാണ് ക്വാര്‍ട്ടര്‍ ലിറ്റര്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ പെയിന്റ് സ്‌കീമുകള്‍ മാറ്റിനിര്‍ത്തിയാല്‍, പുതിയ ബൈക്കില്‍ മറ്റ് പ്രധാന അപ്ഡേറ്റുകളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതുതായി അവതരിപ്പിച്ച ഓപ്ഷനുകളിലൊന്നില്‍ യമഹയുടെ സിഗ്‌നേച്ചര്‍ മെറ്റാലിക് ബ്ലൂ നിറവും ടാങ്ക് പാനലുകളിലും ടെയില്‍ സെക്ഷനിലും ഇളം നീല നിറവും ചേര്‍ത്തിരിക്കുന്നു. ബോഡി കളേര്‍ഡ് വിലുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ പുതിയ പെയിന്റ് സ്‌കീം. ഇതിനുപുറമെ, ബേസ് ഗ്രേ കളര്‍ ഓപ്ഷനില്‍ ഓറഞ്ച്, സിയാന്‍ ഹൈലൈറ്റുകള്‍ ഉള്‍പ്പെടുത്തി മെറ്റാലിക് ഡാര്‍ക്ക് ഗ്രേ പെയിന്റ് ഓപ്ഷനിലും മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. ഈ അപ്ഡേറ്റ് ഒഴികെ ബാക്കി ഡിസൈനില്‍ മാറ്റമില്ല.
ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന MT-15 മോട്ടോര്‍സൈക്കിളിലും കാണാവുന്ന MT-09 അടിസ്ഥാനമാക്കിയ ബാഹ്യ രൂപകല്‍പ്പന ബൈക്ക് തുടരുന്നു. എല്‍ഇഡികളുള്ള റോബോട്ട് ശൈലിയിലുള്ള ഹെഡ്ലാമ്പും ഒരൊറ്റ പ്രൊജക്ടറും ബൈക്കിന്റെ ചില പ്രധാന ബാഹ്യ സവിശേഷത ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. വശങ്ങളില്‍, അതിന്റെ മസ്‌കുലര്‍ ലുക്ക് സംഭാവന ചെയ്യുന്ന എയര്‍ സ്‌കൂപ്പുകള്‍ ഫീച്ചര്‍ ചെയ്യുന്നു.
250 സിസി, പാരലല്‍-ട്വിന്‍ എഞ്ചിന്‍ ഹൃദയമായി തുടരുന്നു. ഇത് ജനപ്രിയ YZF-R25 മോട്ടോര്‍സൈക്കിളിലും കാണപ്പെടുന്നു. ഈ എഞ്ചിന്‍ പരമാവധി 35.5bhp കരുത്തും 23.6Nm യും പുറപ്പെടുവിക്കും. ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ 6-സ്പീഡ് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുന്നു. പുതിയ യമഹ MT-25 ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയില്ല. ബജാജ് പള്‍സര്‍ 250, സുസുക്കി ജിക്സര്‍ 250, കെടിഎം 200 ഡ്യൂക്ക് എന്നിവയ്ക്ക് എതിരാളിയായ FZ-25 നേക്കഡ് ബൈക്ക് കമ്പനി ഇതിനകം തന്നെ രാജ്യത്ത് വില്‍ക്കുന്നുണ്ട്.