എംടി 15ന്റെ ചെറിയ മോഡലുമായി യമഹ എത്തുന്നു

എംടി 15ന്റെ ചെറിയ മോഡല്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ. ഡ്യൂക്ക് 125നോട് മത്സരിക്കാനായാണ് എംടി സീരീസിലെ ഈ കുഞ്ഞനെ യമഹ അവതരിപ്പിക്കുന്നത്. യൂറോപ്യന്‍ വിപണികളിലായിരിക്കും ഈ ബൈക്ക് ആദ്യം അവതരിപ്പിക്കുക. ഒക്ടോബര്‍ 16-നാണ് എംടി 15 വിദേശ രാജ്യങ്ങളില്‍ അവതരിപ്പിക്കുന്നത്. വൈകാതെ തന്നെ എംടി 125 ഇന്ത്യയിലേക്കും എത്തുമെന്നാണ് സൂചന.

വലിപ്പത്തില്‍ എംടി 15നെക്കാള്‍ ചെറുതായിരിക്കും പുതിയ മോഡല്‍. 125 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനും ആറ് സ്പീഡ് ട്രാന്‍സ്മിഷനുമാണ് ഈ ബൈക്കിന് കരുത്തേകുക. എന്‍ജിന്‍ 14.7 ബിഎച്ച്പി പവറും 12.4 എന്‍എം ടോര്‍ക്കുമേകും. പിന്നില്‍ മോണോഷോക്കും മുന്നില്‍ ഫോര്‍ക്കുമാണ് സസ്പെന്‍ഷന്‍ ഒരുക്കുന്നത്.

എംടി 15-നെ അടിസ്ഥാനമാക്കിയായിരിക്കും എംടി-125-ഉം എത്തുന്നത്. വാഹനത്തിന്റെ ആകെയുള്ള ഡിസൈനിങ്ങ് ശൈലിയില്‍ മുന്‍ഗാമിയുമായി സാമ്യമുണ്ടെങ്കിലും ഹെഡ്ലൈറ്റിലും മറ്റും നേരിയ മാറ്റങ്ങള്‍ നല്‍കുന്നുണ്ട്. ബൈക്കിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Top