യമഹ ഒരുങ്ങിക്കഴിഞ്ഞു; ഉത്സവ സീസണിന് മുന്നോടിയായി നേക്കഡ് റോഡ്സ്റ്റര്‍ പുറത്തിറക്കി

ത്സവ സീസണിന് മുന്നോടിയായി, ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ എഫ്.സി-എസ് എഫ്‌ഐ. വി 4 നേക്കഡ് റോഡ്സ്റ്റര്‍ പുറത്തിറക്കി. പുതിയ യമഹ എഫ്.സി-എസ് എഫ്‌ഐ. വി 4 ഇപ്പോള്‍ ഡാര്‍ക്ക് മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക് പെയിന്റ് സ്‌കീമുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു. ഈ രണ്ട് പുതിയ നിറങ്ങളിലുള്ള പുതിയഎഫ്.സി-എസ് എഫ്‌ഐ. വി 4ന് 1,28,900 രൂപയാണ് വില.

ഉത്സവ സീസണില്‍ എഫ്.സി-എസ് എഫ്‌ഐ. വി 4ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ കളര്‍ സ്‌കീമുകള്‍ അവതരിപ്പിക്കുന്നത് സഹായിക്കുമെന്ന് യമഹ പറയുന്നു. എഫ്.സി-എസ് എഫ്‌ഐ. വി 4-ലെ പുതിയ വര്‍ണ്ണ സ്‌കീമുകള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത അനുഭവം നല്‍കാനും കൂടുതല്‍ താല്‍പ്പര്യമുള്ളവരെ എഫ്.സിന്റെ ആവേശകരമായ ലോകത്തേക്ക് കൊണ്ടുവരാനും ലക്ഷ്യമിടുന്നുവെന്ന് ഒരു പ്രസ്താവനയില്‍ യമഹ പറഞ്ഞു. ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ ബൈക്ക് മസ്‌കുലര്‍ ലുക്കിലാണ് വരുന്നത്. മികച്ച ഹാന്‍ഡ്ലിങ്ങിനായി, ബൈക്കിന്റെ മുന്നിലും പിന്നിലും വീതിയുള്ള ടയറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എഫ്.സി-എസ് എഫ്‌ഐ. വി 4ന് 136 കിലോഗ്രാം ഭാരവും 13 ലിറ്റര്‍ ഇന്ധന ടാങ്കുമുണ്ട്. ഈ ബൈക്കിന് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് ലിറ്ററിന് 60 കിലോമീറ്ററാണ്.

എഫ്.സി-എസ് എഫ്‌ഐ. വി 4 ഡീലക്‌സ് – മെറ്റാലിക് ഗ്രേ, മജസ്റ്റി റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നിവയില്‍ ലഭ്യമായ നിറങ്ങള്‍ ഉള്‍പ്പെടെ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് വിശാലമായ ചോയിസുകള്‍ ഉണ്ടായിരിക്കും. 7,250 ആര്‍പിഎമ്മില്‍ 12.4 പിഎസ് പവറും 5,500 ആര്‍പിഎമ്മില്‍ 13.3 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 149 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS), മുന്‍വശത്ത് സിംഗിള്‍ ചാനല്‍ എബിഎസ്, റിയര്‍ ഡിസ്‌ക് ബ്രേക്ക്, മള്‍ട്ടി-ഫങ്ഷണല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലൈറ്റ്, ടയര്‍ ഹഗ്ഗിംഗ് റിയര്‍ മഡ്ഗാര്‍ഡ്, ലോവര്‍ എഞ്ചിന്‍ ഗാര്‍ഡ്, ആപ്പ് അടിസ്ഥാനമാക്കിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങി നിരവധി മികച്ച ഫീച്ചറുകള്‍ ഈ ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു.

Top