എയ്റോക്സ് 155 മാക്‌സി സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ച് യമഹ

യ്റോക്സ് 155 മാക്‌സി സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ച ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ. ട്വിന്‍-പോഡ് ഹെഡ്ലൈറ്റ്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ ഫുട്‌ബോര്‍ഡ്, സ്റ്റെപ്പ്-അപ്പ് സീറ്റ്, വലിയ 24.5 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഫ്രണ്ട് പോക്കറ്റ്, ബോഡി-നിറമുള്ള അലോയ് വീലുകള്‍ എന്നിങ്ങനെ ആകെ മൊത്തം സ്പോര്‍ട്ടി ലുക്കിലാണ് എയ്റോക്സ് 155 വിപണിയിലെത്തിയിരിക്കുന്നത്. 14-ഇഞ്ച് അലോയ് വീലുകളും, 140 സെക്ഷന്‍ പിന്‍ ടയറും എയ്റോക്സ് 155ന്റെ സ്പോര്‍ട്ടി ലൂക്ക് പൂര്‍ണമാകുന്നു.

പുതിയ യമഹ R15 വേര്‍ഷന്‍ 4.0യെ ചലിപ്പിക്കുന്ന 155 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് എയ്റോക്സ് 155 ന്റെയും ഹൃദയം. പക്ഷെ പവര്‍ 4 ബിഎച്പി കുറവാണ്. 8,000 ആര്‍പിഎമ്മില്‍ 14.7 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 13.9 എന്‍എം പരമാവധി ടോര്‍ക്കും നിര്‍മ്മിക്കുന്ന എന്‍ജിന്‍ സിവിടി ഗിയര്‍ബോക്സുമായാണ് ട്രാന്‍സ്മിഷന്‍.

എല്‍ഇഡി പൊസിഷന്‍ ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടിഫങ്ഷന്‍ കീ, ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സിസ്റ്റം, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് ഫംഗ്ഷന്‍, എബിഎസ് എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ ഈ സ്‌കൂട്ടറില്‍ ഉണ്ട്. റേസിംഗ് ബ്ലൂ, ഗ്രേ വെര്‍മില്ലിയന്‍ നിറങ്ങളില്‍ വാങ്ങാവുന്ന യമഹ എയ്റോക്സ് 155ന് 1.29 ലക്ഷം ആണ് എക്സ്-ഷോറൂം വില.

 

Top