യമഹയുടെ ‘എംടി-15’ മാര്‍ച്ച് 15ന് വിപണിയില്‍

മഹയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍.’എംടി-15 ‘മോഡലാണ് യമഹ നിരത്തില്‍ ഇറക്കുന്നത്. യമഹയുടെ സ്പോര്‍ട്സ് ബൈക്കായ ആര്‍15 വി3.0-യുമായി ‘എംടി-15’ മൊഡലിന് സാങ്കേതികമായി ഏറെ സമാനതകള്‍ ഉണ്ട്. എംടി-15 മോഡലിനെ പുതിതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്ബ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക് തുടങ്ങിയവ വ്യത്യസ്തമാക്കുന്നു. കൂടാതെ, കാഴ്ചയില്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ എല്ലാ ഭാവങ്ങളും പ്രകടമാക്കുന്ന വാഹനമാണ് ഇത്.

എംടി-15 യുടെ മുന്നില്‍ 267 എംഎം, പിന്നില്‍ 220ം എംഎം ഡിസ്‌ക് ബ്രേക്കാണ് ഉളളത്. ഒപ്പം എബിഎസ് സുരക്ഷയും ഉണ്ട്. പുതിയ മോഡലിന് 155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ഉള്ളത്. 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് എത്തുന്ന
എംടി-15 മാര്‍ച്ച് 15നാണ് വിപണിയിലെത്തുന്നത്.

Top