ഉപഭോക്താവിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി യമഹ. രണ്ട് മോഡല്‍ ബൈക്കുകളാണ് കമ്പനി യുബിസി സാഹ്‌കേതിക വിദ്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. സല്യൂട്ടോ 125, സല്ല്യൂട്ടോ ആര്‍എക്‌സ് എന്നീ മോഡലുകളാണ് പുതിയ വാഹനങ്ങള്‍.
125 സിസിക്ക് താഴെ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റം അല്ലെങ്കില്‍ കോംപ് ബ്രേക്കിങ് സംവിധാനം ഒരുക്കണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് (യുബിസി) സാങ്കേതികവിദ്യയില്‍ കമ്പനി ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
മറ്റു മാറ്റങ്ങളൊന്നും തന്നെ വാഹനത്തില്‍ കമ്പനി വരുത്തിയിട്ടില്ല. 52,000 മുതല്‍ 60,500 രൂപ വരെയാണ് ഈ ബൈക്കുകളുടെ വില. ക്രക്‌സിനും വൈബിആറിനും പകരക്കാരായാണ് സല്യൂട്ടോ ആര്‍എക്‌സ്, സല്യൂട്ടോ 125 എന്നീ ബൈക്കുകള്‍ യമഹ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.