സ്‌കൂട്ടര്‍ ശ്രേണിയില്‍ യമഹയുടെ പുതിയ താരമാണ് നൂവോ. വിപണി പ്രവേശനം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില 55,000 രൂപ. ലളിതവും വ്യത്യസ്തവും ആകര്‍ഷണവുമുള്ള രൂപകല്പനയാണ് നൂവോയ്ക്കുള്ളത്.
സീറ്റിനു താഴെയും ഡാഷ് ബോര്‍ഡിലും സ്‌റ്റോറേജ് സ്‌പേസുണ്ട്. 105 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ഭാരം. 132.6 സി.സി എന്‍ജിനാണുള്ളത്. ഇന്ധനടാങ്കില്‍ 4.8 ലിറ്റര്‍ പെട്രോള്‍ നിറയും. മൈലേജ് വ്യക്തമല്ല. ഹോണ്ട ആക്ടീവ, ഹീറോ ഡ്യുവറ്റ്, ടി.വി.എസ് ജുപ്പീറ്റര്‍, സുസുക്കി ലെറ്റ്‌സ് എന്നിവയാണ് വിപണിയില്‍ കാത്തിരിക്കുന്ന എതിരാളികള്‍.