യമഹ R1 ന് രണ്ടര ലക്ഷം രൂപ വെട്ടിക്കുറച്ചു ; പുതുക്കിയ വില 18.16 ലക്ഷം രൂപ

പൂര്‍ണ ഇറക്കുമതി മോട്ടോര്‍സൈക്കിളുകളുടെ തീരുവ കുറഞ്ഞ പശ്ചാത്തലത്തില്‍ യമഹ YZFR1 ന്റെ വില കുത്തനെ കുറഞ്ഞു. 18.16 ലക്ഷം രൂപയാണ് 2018 യമഹ R1 ന്റെ പുതുക്കിയ എക്‌സ്‌ഷോറൂം വില. അമ്പതു ശതമാനമാണ് ഇപ്പോള്‍ ഇറക്കുമതി മോട്ടോര്‍സൈക്കിളുകള്‍ക്ക് മേല്‍ ചുമത്തുന്ന ഇറക്കുമതി തീരുവ.

ടെക് ബ്ലാക്, യമഹ ബ്ലൂ നിറങ്ങളിലാണ് യമഹ R1 ഒരുങ്ങുന്നത്. ജപ്പാനില്‍ നിന്നുമാണ് കമ്പനി ഇറക്കുമതി ചെയ്യുന്നത്. എഞ്ചിന് പരമാവധി 197.2 bhp കരുത്തും 112 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് യമഹ R1 ല്‍ നല്‍കിയിരിക്കുന്നത്. പെന്റ് റൂഫ് കമ്പസ്റ്റ്യന്‍ ചേമ്പറോടെയുള്ള ഹൈകംപ്രഷന്‍ 01:01 PM സിലിണ്ടര്‍ ഹെഡാണ് R1 എഞ്ചിനില്‍ ഉപയോഗിച്ചിരിക്കുന്നത്.

130 mm ആണ് R1 ന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 1405 mm നീളമേറിയ ചെറിയ വീല്‍ബേസാണ് ബൈക്കിന്. 17 ലിറ്ററാണ് R1 ന്റെ ഇന്ധനശേഷിയും. സൂപ്പര്‍ബൈക്കിന്റെ പ്രധാന ഫീച്ചര്‍ ഭാരം കുറഞ്ഞ 421 എക്‌സ്‌ഹോസ്റ്റ് സംവിധാനവും വിശേഷമാണ്.

Top