നിലവിലുള്ള മോഡലിനേക്കാളും കൂടുതല്‍ സ്‌പോര്‍ടി ലുക്കും കരുത്തേറിയതുമായി ആര്‍15 ഇന്ത്യയില്‍ അവരിപ്പിച്ചുകൊണ്ട് യമഹ വിപ്‌ളവം സൃഷ്ടിക്കാനൊരുങ്ങുന്നു.
ആര്‍15 വി3.0 എന്ന പേരിലുള്ള ഈ യമഹ ബൈക്കിനെ ഇന്തോനേഷ്യയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഇന്ത്യയിലുള്ള അവതരണം.
യമഹ മോട്ടോജിപി റൈഡര്‍മാരായ വാലന്റേനോ റോസി, മാവെറിക് വിനേയില്‍സ് എന്നിവര്‍ ചേര്‍ന്നാണ് യമഹ ആര്‍15 വി3.0 ബൈക്ക് പ്രകാശിപ്പിച്ചത്.
നിലവിലുള്ള മോഡലിനേക്കാളും കരുത്തുറ്റതും കാഴ്ചയില്‍ കൂടുതല്‍ സ്‌പോര്‍ടിയുമായിരിക്കുമെന്നാണ് ഈ ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവ് അവകാശപ്പെടുന്നത്.
പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, ആര്‍വണില്‍ നിന്നും പ്രചോദനമേറ്റുള്ള എല്‍ഇഡി ടെയില്‍ലാമ്പ്, നവീകരിച്ച എക്‌സോസ്റ്റ് എന്നിവയാണ് ഈ മൂന്നാം അവതാരത്തിന്റെ പ്രത്യേകതകള്‍.
സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ പുതുക്കിയ 155സിസി എന്‍ജിനായിരിക്കും യമഹ ആര്‍15ന്റെ നവീകരിച്ച പതിപ്പിന് കരുത്തേകുക.
നിലവിലുള്ള ആര്‍15 മോഡലുകളുടെ അതെ ഡെല്‍റ്റബോക്‌സ് ഫ്രെയിമിലുള്ളതായിരിക്കും ഈ ബൈക്കും. സ്‌പോര്‍ടി ലുക്ക് നല്‍കുന്ന അപസൈഡ് ഡൗണ്‍ ഫോര്‍ക്കാണ് ബൈക്കിന്റെ മറ്റൊരു സവിശേഷത.
എന്നും പെര്‍ഫോമന്‍സിലും ഗുണനിലവാരത്തിലും ഒരുപടി മുന്നില്‍നില്‍ക്കുന്ന ബൈക്കുകളാണ് യമഹയുടേത്. ഈ ബൈക്ക് അവതരണത്തിലൂടേയും ഇതേ വിശ്വാസ്യത വച്ചുപുലര്‍ത്താന്‍ സാധിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് കമ്പനി.
ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാന്‍ നിലവിലെ മോഡലുകളിലുള്ള അതെ 6സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയായിരിക്കും ആര്‍15 പുത്തന്‍ പതിപ്പിലും ഉണ്ടായിരിക്കുക.
ബ്രേക്ക് സംബന്ധിച്ച കാര്യങ്ങള്‍ക്ക് നിവലിലെ വി2.0 മോഡലുകളിലേതുപോലെ മുന്നില്‍ ഡ്യുവല്‍ പിസ്റ്റണ്‍ കാലിപറുകളും പിന്നില്‍ സിങ്കിള്‍ പിസ്റ്റണുമായിരിക്കുമുണ്ടാവുക. കൂട്ടത്തില്‍ 17 ഇഞ്ച് അലോയ് വീലുകളുമുണ്ടാകുന്നതാണ്.
സുരക്ഷ ഉറപ്പാക്കാന്‍ എബിഎസ് ഒരു സ്റ്റാന്‍ഡേഡ് ഫീച്ചറായി ഉള്‍പ്പെടുത്തുന്നതായിരിക്കും. ബ്ലൂ,വൈറ്റ്, ഗ്രേ/വൈറ്റ് /റെഡ് എന്നീ കളര്‍ കോംപിനേഷനിലായിരിക്കും ബൈക്ക് അവതരിക്കുക.
കെടിഎം ആര്‍സി200, ഹോണ്ട സിബിആര്‍150ആര്‍, ബജാജ്ആര്‍എസ്200 എന്നീ ബൈക്കുകളുമായി കോമ്പുകോര്‍ക്കാനിയിരിക്കും പുതിയ യമഹ ആര്‍15 സ്‌പോര്‍ട്‌സ് ബൈക്കിന്റെ ഇന്ത്യയിലേക്കുള്ള വരവ്.