പുതിയ R15 V3.0 മോട്ടോര്‍സൈക്കിളുമായി യമഹ. YZFR15 V3.0 ഇന്ത്യയില്‍ പുറത്തിറങ്ങി. 1.25 ലക്ഷം രൂപയാണ് പുതിയ R15 ന്റെ എക്‌സ്‌ഷോറൂം വില. ഡിസൈനിലും എഞ്ചിന്‍ മികവിലും കാര്യമായ പരിഷ്‌കാരങ്ങള്‍ നേടിയാണ് പുതിയ മോട്ടോര്‍സൈക്കിള്‍ എത്തുന്നത്.
150 സിസി ശ്രേണിയില്‍ പൂര്‍ണ ഫെയറിംഗോടെ എത്തുന്ന ആദ്യ മോട്ടോര്‍സൈക്കിളാണ് പുതിയ യമഹ R15. പുത്തന്‍ 155 സിസി, സിംഗിള്‍സിലിണ്ടര്‍, ലിക്വിഡ്കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് യമഹ R15 V3.0 മോട്ടോര്‍സൈക്കിള്‍ ഒരുക്കിയിരിക്കുന്നത്.
19.03 bhp കരുത്തും 15 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുക്കിയിരിക്കുന്നത്. സുഗമമായ ഗിയര്‍ഷിഫ്റ്റിന് വേണ്ടി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും മോട്ടോര്‍സൈക്കിള്‍ നേടിയിട്ടുണ്ട്.
എഞ്ചിന്‍ മികവ് വര്‍ധിപ്പിക്കുന്നതിന് യമഹ അവതരിപ്പിച്ച VVA സംവിധാനമാണ് മോട്ടോര്‍സൈക്കിളിന്റെ മറ്റൊരു സവിശേഷത. പരിഷ്‌കരിച്ച അഗ്രസീവ് ഹെഡ്‌ലാമ്പ്, സ്‌പോര്‍ടി ടെയില്‍ലാമ്പ് എന്നിവ പുതിയ R15ന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.
ഏറ്റവും പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് യമഹ R15ല്‍ ഒരുങ്ങുന്നത്. റേസിംഗ് ബ്ലൂ, തണ്ടര്‍ ഗ്രേയ് എന്നീ രണ്ടു നിറങ്ങളിലാണ് യമഹ R15 V3.0 ലഭ്യമാവുക.