പുത്തൻ മോഡൽ നിരത്തിലിറക്കാൻ ഒരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ. യമഹയുടെ റേ-ഇസഡ്ആര്‍ 125 സ്‌കൂട്ടർ ആണ് അവതരിപ്പിച്ചത്. പുതിയ സ്കൂട്ടറിൽ 125 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുകളാണ് ഉണ്ടാകുക.
വാഹനത്തിൽ അധിക ഫീച്ചറായി പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പിറകില്‍ 110 എംഎം വീതിയുള്ള ടയറും നൽകിയിട്ടുണ്ട്. മാത്രമല്ല ശബ്‌ദമില്ലാതെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാൻ സാധികുന്ന ഫീച്ചറായിരിക്കും റേ-ഇസഡ്ആര്‍ 125 ൽ നൽകുക. സ്‌റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റവും വാഹനത്തിലുണ്ട്.
8.2 എച്ച്പി കരുത്തും 9.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതായിരിക്കും. നിലവിലെ യമഹ റേ ഇസഡ്, റേ-ഇസഡ്ആര്‍, റേ-ഇസഡ്ആര്‍ സ്ട്രീറ്റ് റാലി സ്‌കൂട്ടറുകള്‍ക്ക് കരുത്തേകുന്നത്. 113 സിസി, സിംഗിള്‍ സിലിണ്ടര്‍, കാര്‍ബുറേറ്റഡ് എന്‍ജിനാണ് റേഇസഡ്ആര്‍ 125 ൽ നൽകുന്നത്.