Yamaha Tracer 700

സാഹസിക ബൈക്കുകളുടെ ശ്രേണിയില്‍ യമഹ പരിചയപ്പെടുത്തുന്ന പുതുമുഖമാണ് ട്രേസര്‍ 700. രൂപഭംഗിയിലും എന്‍ജിന്‍ പെര്‍ഫോമന്‍സിലും മികവു പുലര്‍ത്തുന്ന ട്രേസര്‍ 700ന് എട്ട് ലക്ഷം രൂപയെന്ന എക്സ്ഷോറൂം വില വിപണിയില്‍ വെല്ലുവിളിയാകും.

73.77 ബി.എച്ച്.പി കരുത്തുള്ള, 689 സി.സി എന്‍ജിനാണുള്ളത്. ഗിയറുകള്‍ ആറ്. 196 കിലോഗ്രാമാണ് ബൈക്കിന്റെ മൊത്തം ഭാരം. ഇന്ധനടാങ്കില്‍ 17 ലിറ്റര്‍ പെട്രോള്‍ നിറയും.

മൈലേജ് ലിറ്ററിന് 23.25 കിലോമീറ്റര്‍. അലോയ് വീലുകള്‍ക്കൊപ്പം മുന്നില്‍ ഹൈഡ്രോളിക് ഡ്യുവല്‍ ഡിസ്‌ക്, പിന്നില്‍ സിംഗില്‍ ഡിസ്‌ക് ബ്രേക്കുകള്‍ സ്ഥാനം നേടിയിട്ടുണ്ട്.

ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പൂര്‍ണമായും ഡിജിറ്റലാണ്. ബെനെലി ടി.എന്‍.ടി 600 ജി.ടി., ഹോണ്ട സി.ബി. 500എക്സ്, കവാസാക്കി വെര്‍സിസ് 650 എന്നിവയാണ് വിപണിയിലെ എതിരാളികള്‍.

Top