ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ മുന്‍ നിരയിലുള്ള യമഹ സ്‌പോര്‍ട്‌സ് കാര്‍ പുറത്തിറക്കുന്നു.
ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 5 വരെ നടക്കുന്ന 45ാമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് യമഹയുടെ കരുത്തുറ്റ സ്‌പോര്‍ട്‌സ് കാര്‍ കോണ്‍സെപ്റ്റ് അവതരിപ്പിക്കുക.
ആദ്യമായിട്ടല്ല യമഹ ഫോര്‍വീല്‍ കോണ്‍സെപ്റ്റ് മോഡല്‍ പുറത്തിറക്കുന്നത്. 2015 മോട്ടോര്‍ ഷോയിലും ജാപ്പനീസ് തറവാട്ടുകാരായ യമഹ മോട്ടോഴ്‌സ് സ്‌പോര്‍ട്‌സ് കാര്‍ കോണ്‍സെപ്റ്റ് അവതരിപ്പിച്ചിരുന്നു.
മട്ടിലും ഭാവത്തിലും അടിമുടി ന്യൂജെന്‍ ലുക്കുള്ള സ്‌പോര്‍ട്‌സ് കാറിന്റെ ആദ്യ ചിത്രം കമ്പനി പുറത്തുവിട്ടു കഴിഞ്ഞു. ഭാരം കുറഞ്ഞതും എന്നാല്‍ കൂടുതല്‍ ദൃഢതയേറിയതുമായ പ്ലാറ്റ്‌ഫോമിലാണ് സ്‌പോര്‍ട്‌സ് കാറിന്റെ നിര്‍മാണം.
750 കിലോഗ്രാം ആയിരിക്കും കാറിന്റെ ആകെ ഭാരം. സ്‌പോര്‍ട്ടി പുറംമോടിക്ക് സമാനമായി ആഡംബരം നിറഞ്ഞതായിരിക്കും വാഹനത്തിന്റെ അകത്തളം, ഡ്രൈവിങ്ങ് ആസ്വദിച്ച് രണ്ടു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനും സാധിക്കും.
വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച കാര്യങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളു.