പുതിയ മാറ്റത്തിലേക്ക് യമഹ മോട്ടോര്‍; മുഴുവന്‍ വാഹനങ്ങളും ബിഎസ് 6 ആക്കി

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോര്‍ തങ്ങളുടെ മുഴുവന്‍ വാഹനങ്ങളും ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റിയതായി റിപ്പോര്‍ട്ട്. 125 സിസി സ്‌കൂട്ടറുകള്‍ മുതല്‍ 250 സിസി മോട്ടോര്‍സൈക്കിളുകള്‍ വരെയുള്ള മാസ് മാര്‍ക്കറ്റ് ഇരുചക്ര വാഹനങ്ങള്‍ ഇപ്പോള്‍ ബിഎസ് 6 പാലിക്കുമെന്നുമാണ് വിവരം.

എന്നാല്‍ അടുത്ത മാസം ഒന്നുമുതലാണ് ഭാരത് സ്റ്റേജ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാക്കുന്നത്. 66,430 രൂപ (ഫാസിനോ 125 എഫ്ഐ) മുതല്‍ 1.46 ലക്ഷം (വൈഇസഡ്എഫ്-ആര്‍15) രൂപ വരെയാണ് ഡെല്‍ഹി എക്സ് ഷോറൂം വില.

സലൂട്ടോ ആര്‍എക്സ്, സലൂട്ടോ, എസ്ഇസഡ്-ആര്‍ആര്‍ വേര്‍ഷന്‍ 2.0 മോട്ടോര്‍സൈക്കിളുകളും വിപണി വിടുകയാണ്. അതോടൊപ്പം ഫാസിനോ, റേ-ഇസഡ്ആര്‍ സ്‌കൂട്ടറുകള്‍ നിര്‍ത്തുമെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top