ഒരുപിടി കോസ്മറ്റിക് അപ്‌ഡേറ്റുകളോടെ യമഹ MT09 ഇന്ത്യയില്‍ പുറത്തിറങ്ങി. 10.88 ലക്ഷം രൂപയാണ് പുതിയ നെയ്ക്കഡ് റോഡ്സ്റ്റര്‍ MT09 ന്റെ എക്‌സ്‌ഷോറൂം വില (ന്യൂഡൽഹി).
പുതിയ കളര്‍ സ്‌കീമുകളാണ് 2018 യമഹ MT09ന്റെ പ്രധാന വിശേഷം. അതേസമയം ഡിസൈന്‍ ഭാഷയില്‍ ഏറെ വ്യത്യാസങ്ങളില്ലാതെയാണ് പുത്തന്‍ MT09 എത്തിയിരിക്കുന്നത്.
ബ്ലൂയിഷ് ഗ്രെയ് സോളിഡ്, ഡീപ് പര്‍പ്പിള്‍ ബ്ലൂ, മാറ്റ് ഡാര്‍ക്ക് ഗ്രെയ് നിറഭേദങ്ങളിലാണ് 2018 യമഹ MT09 ലഭ്യമാവുക.
രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ നിന്നും പുത്തന്‍ മോട്ടോര്‍സൈക്കിളിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
ഡ്യൂവല്‍ ഹെഡ്‌ലാമ്പുകളും മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്കും ഉള്‍പ്പെടുന്ന അഗ്രസീവ് ഡിസൈനാണ് മോട്ടോര്‍സൈക്കിളില്‍ ഒരുക്കുന്നത്.
കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റായാണ് MT09 മോട്ടോര്‍സൈക്കിളിനെ വിപണിയില്‍ യമഹ അവതരിപ്പിക്കുന്നത്.
847 സിസി ലിക്വിഡ്കൂള്‍ഡ്,ത്രീസിലിണ്ടര്‍ എഞ്ചിനാണ് പുതിയ യമഹ MT09ന്റെ കരുത്ത്. 113.4 bhp കരുത്തും 87.5 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.
500-600 സിസി മോട്ടോര്‍സൈക്കിളുകളില്‍ നിന്നും 800 സിസി നെയ്ക്കഡ് ശ്രേണിയിലേക്ക് എത്താനായി കാത്ത് നില്‍ക്കുന്ന ഉപഭോക്താക്കളെയാണ് യമഹ MT09 ലക്ഷ്യമിടുന്നത്.