ജാപ്പനിസ് മോട്ടോര്‍ കമ്പനിയായ യമഹ തങ്ങളുടെ പുതിയ സ്‌പോര്‍ട്‌സ് ടൂറര്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ വെഞ്ച്വര്‍ അമേരിക്കന്‍ വാഹനവിപണിയില്‍ അവതരിപ്പിച്ചു.
24,999 -26,999 ഡോളറാണ് അമേരിക്കയില്‍ ഈ മോട്ടോര്‍ സൈക്കിളിന്റെ വില. അതായത് ഏകദേശം 16.08 ലക്ഷം ഇന്ത്യന്‍ രൂപ.
ട്രാന്‍സ്‌കോണ്ടിനെന്റല്‍ ലക്ഷ്വറി ടൂറര്‍ സെഗ്മെന്റിലാണ് ഈ പുതിയ ക്രൂസ് മോട്ടോര്‍സൈക്കിളിന് സ്ഥാനം നല്‍കിയിരിക്കുന്നത്.
മുന്‍വശത്തെ 7 ഇഞ്ച് എല്‍ സി ഡി ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഹാന്‍ഡില്‍ ബാറിലെ കണ്‍ട്രോള്‍ വഴി റൈഡര്‍ക്ക് പ്രവര്‍ത്തിപ്പിക്കാം.
വോയ്‌സ് അസ്സിസ്റ്റ്, 2 സ്പീക്കറുകള്‍ എന്നീ സവിശേഷതകള്‍ കൂടാതെ വോയ്‌സ് ടെക്സ്റ്റ്, നാവിഗേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ബ്ലൂടൂത്ത് വഴി ഫോണ്‍ കണക്റ്റ് ചെയ്യുകയുമാകാം.
യു എസ്ബി കണക്റ്റിവിറ്റി സാധ്യമാകുന്നതിനാല്‍ ദീര്‍ഘദൂര യാത്രയില്‍ സ്മാര്‍ട്ട്‌ഫോണിന്റെ ചാര്‍ജ് തീരുമെന്ന ആശങ്ക വേണ്ട. സംഗീതം ആസ്വദിക്കുന്നതിന് ഓപ്ഷണലായി ഡുവല്‍ സോണ്‍ ഓഡിയോ പാക്കേജ് ലഭ്യമാണ്.
നാല് എല്‍ ഇ ഡികള്‍ ഉള്‍പ്പെടുന്ന ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, ഇലക്ട്രോണിക്കലി അഡ്ജസ്റ്റബിള്‍ വിന്‍ഡ് സ്‌ക്രീന്‍, ഫോഗ് ലാമ്പുകള്‍, ജി പി എസ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നീ സവിശേഷതകളും ആകര്‍ഷകങ്ങളാണ്.
ഹീറ്റഡ് സീറ്റുകളും ഗ്രിപ്പുകളും എ ബി എസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, വ്യത്യസ്ത റൈഡിംഗ് മോഡുകള്‍, റൈഡ് ബൈ വയര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
ഇന്ത്യന്‍ വിപണിയില്‍ ഈ സ്‌പോര്‍ട്‌സ് ടൂറര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്ന കാര്യം യമഹ വ്യക്തമാക്കിയിട്ടില്ല. ജാപ്പനീസ് കമ്പനി ഇന്ത്യന്‍ മോട്ടോര്‍ പ്രേമികളെ നിരാശപ്പെടുത്തില്ലെന്ന് വിശ്വസിക്കാം.