യാമി ഗൗതം ചിത്രം ആര്‍ട്ടിക്കിള്‍ 370ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

യാമി ഗൗതം നായികയായി എത്തിയ ചിത്രമാണ് ആര്‍ട്ടിക്കിള്‍ 370ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹൃത്വിക് റോഷന്‍ നായകനായി എത്തിയ ഫൈറ്ററും നേരത്തെ ഗള്‍ഫില്‍ നിരോധിച്ചിരുന്നു. യാമി ഗൗതത്തിന് പുറമേ ബോളിവുഡി ചിത്രം ആര്‍ട്ടിക്കിള്‍ 370ല്‍ പ്രിയാമണി, രാജ് അര്‍ജുന്‍, വൈഭവ്, അരുണ്‍ ഗോവില്‍, ദിവ്യ സേത്, സുമിത് കൗള്‍, എന്നിവരും വേഷമിട്ടു. സംവിധായകന്‍ സുഹാസ് ജംഭാലെയ്‌ക്കൊപ്പം ചിത്രത്തിന്റെ തിരക്കഥയില്‍ ആദിത്യ ധര്‍, അര്‍ജുന്‍ ധവാന്‍, മൊണാല്‍ താക്കൂറും എന്നിവരും പങ്കാളിയായി. ഛായാഗ്രാഹണം നിര്‍വഹിച്ചത് സിദ്ധാര്‍ഥ് ദീനയായിരുന്നു. ഫെബ്രുവരി 23നായിരുന്നു റിലീസ്.

ഹൃത്വിക് റോഷന്‍ നായകനായി ഒടുവിലെത്തിയ ചിത്രമാണ് ഫൈറ്റര്‍. വന്‍ ഹൈപ്പിലായിരുന്നു ഹൃത്വിക് റോഷന്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സ് ഓഫീസിലും അത് പ്രതിഫലിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 200 കോടി രൂപയില്‍ അധികം ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളില്‍ എത്തി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്റര്‍ സ്വന്തമാക്കി.

ഹൃത്വിക് റോഷന്‍ നായകനായി മുമ്പെത്തിയ ചിത്രം വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ചു ഒരു ചിത്രമായ വിക്രം വേദയുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വിക് റോഷന്‍ നായകനായി എത്തിയത്. സംവിധാനം പുഷ്‌കര്‍- ഗായത്രി ദമ്പതിമാരാണ്. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ട് ചിത്രം റിലീസ് ചെയ്തപ്പോള്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നുവെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ഹൃത്വിക് റോഷന്‍ നായകനായ ബോളിവുഡ് ചിത്രം ഭുഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മിച്ചത്. പി എസ് വിനോദാണ് ഛായാഗ്രാഹണം. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിച്ച വിക്രം വേദയുടെ പാട്ടുകള്‍ വിശാല്‍ ദദ്‌ലാനി, ശേഖര്‍ രവ്ജിയാനി എന്നിവര്‍ ഒരുക്കിയപ്പോള്‍ റിലീസിനു മുന്നേ ഹിറ്റായിരുന്നു.

Top