യാങ്കൂണില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തി

യാങ്കൂണിലെ ആറ് ടൗണ്‍ഷിപ്പില്‍ മ്യാന്മര്‍ സൈന്യം പട്ടാളനിയമം ഏര്‍പ്പെടുത്തി. സൈനിക അട്ടിമറിക്കെതിരെ പ്രക്ഷോഭം രൂക്ഷമായിരിക്കെയാണ് നടപടി. ഒന്നര മാസം മുമ്പ് നടന്ന അട്ടിമറിക്കു ശേഷം പ്രക്ഷോഭകര്‍ക്കെതിരെ സൈന്യത്തിന്റെ കടുത്ത നടപടിയാണിത്. എന്നാല്‍, ഇവിടെ ആദ്യമായാണ് പട്ടാളനിയമം ഏര്‍പ്പെടുത്തുന്നത്. അതേസമയം സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സിലിന്റെ നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

സമരംചെയ്ത പന്ത്രണ്ടിലേറെപ്പേരെ സൈന്യം ഇവിടെ വെടിവച്ച് കൊന്നത്. ജനാധിപത്യ പുനഃസ്ഥാപനത്തിനായി യാങ്കൂണില്‍ മാത്രം 34 പേരെയാണ് സൈന്യം വധിച്ചത്. ഞായറാഴ്ച സൈന്യം വധിച്ച 38 പേരില്‍ 22ഉം ഹ്ലെയിങ് താര്‍ യാറിലായിരുന്നു. ഇതിനോടകം തന്നെ നൂറോളം പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. അടിച്ചമര്‍ത്തല്‍ വകവയ്ക്കാതെയും പ്രതിഷേധം ശക്തമാകുന്നത് കണക്കിലെടുത്താണ് പുതിയ നടപടി.

 

 

Top