ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍. കടുത്ത പോരാട്ടത്തിനൊടുക്കം റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ പരാജയപ്പെടുത്തിയാണ് സിന്നര്‍ ജേതാവായത്. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ സിന്നറിന്റെ ശക്തമായ തിരിച്ചുവരവിനാണ് മെല്‍ബണ്‍ റോഡ് ലേവര്‍ അരീന സാക്ഷ്യം വഹിച്ചത്. ഒടുക്കം അഞ്ചാം സെറ്റും സ്വന്തമാക്കിയ സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാമും നേടി. സ്‌കോര്‍; 3-6,3-6,6-4,6-4, 6-3
മെല്‍ബണിലെ കലാശപ്പോരില്‍ ആദ്യ സെറ്റുകളില്‍ തന്നെ മെദ്‌വദേവ് മികച്ച പോരാട്ടം കാഴ്ചവെച്ചു. ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ മെദ്‌വദേവ് രണ്ടാം സെറ്റിലും അതേ പ്രകടനം തുടര്‍ന്നു. രണ്ടാം സെറ്റും 6-3 ന് സ്വന്തമാക്കി. മെദ്‌വദേവ് അനായാസം കിരീടം നേടുമെന്ന് തോന്നിച്ചെങ്കിലും സിന്നര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. പിന്നീടുള്ള സെറ്റുകളില്‍ സിന്നര്‍ മികവോടെ റാക്കറ്റേന്തി.
മൂന്നാം സെറ്റില്‍ മെദ്‌വദേവിന്റെ സര്‍വ് ഭേദിച്ച് മുന്നേറിയ താരം മത്സരത്തിലേക്ക് തിരിച്ചുവന്നു. 6-4 എന്ന സ്‌കോറിനാണ് സെറ്റ് നേടിയത്. നാലാം സെറ്റും ഇറ്റാലിയന്‍ താരം വിട്ടുകൊടുത്തില്ല. 6-4 ന് തന്നെ സെറ്റ് സ്വന്തമാക്കി. അതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. തോല്‍വിയുടെ വക്കില്‍ നിന്ന് അതിശക്തമായി തിരിച്ചുവന്ന സിന്നര്‍ പോരാട്ടം തുടര്‍ന്നതോടെ മെദ്‌വദേവിന മറുപടിയുണ്ടായില്ല. 6-3 ന് അഞ്ചാം സെറ്റും കന്നി ഗ്രാന്‍ഡ്സ്ലാം കിരീടവും സിന്നര്‍ സ്വന്തമാക്കി.