ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ യാരിസ് ഏറ്റിവ് സെഡാനെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.
എത്തിയോസിന്റെ രണ്ടാം തലമുറയെ ടൊയോട്ട അവതരിപ്പിക്കില്ലെന്നും 2020 ഓടെ എത്തിയോസിനെ വിപണിയില്‍ നിന്നും പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ യാരിസ് ഏറ്റിവ് അവതരിപ്പിക്കുന്നതോടെ കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ പുതുമ കൊണ്ടു വരാനാണ് ടൊയോട്ട ശ്രമിക്കുന്നത്.
നിലവില്‍ ഇടത്തരം സെഡാന്‍ ശ്രേണിയില്‍ യാരിസ് ഏറ്റിവ് മാത്രമാണ് ടൊയോട്ടയ്ക്ക് മുതല്‍ക്കൂട്ടായുള്ളത്.
തായ്‌ലാന്‍ഡ് വിപണിയില്‍ നിസാന്‍ സണ്ണി, ഹോണ്ട സിറ്റി, സുസൂക്കി സിയാസ് മോഡലുകള്‍ക്ക് ബദലായുള്ള ബജറ്റ് പരിവേഷത്തിലാണ് ടൊയോട്ട യാരിസ് ഏറ്റിവ് അണിനിരക്കുന്നത്.
ഫീച്ചറുകളുടെ കാര്യത്തില്‍ ഏത്തിയോസിലും ബഹുദൂരം മുന്നിലാണ് ടൊയോട്ട യാരിസ് ഏറ്റിവ്.
86 bhp കരുത്ത് 108 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് യാരിസ് ഏറ്റിവ് തായ്‌ലാന്‍ഡ് വിപണിയില്‍ ഒരുങ്ങുന്നത്.
സിവിടി ഗിയര്‍ബോക്‌സുമായാണ് 1.2 ലിറ്റര്‍ എഞ്ചിന്‍ ബന്ധപ്പെട്ടിരിക്കുന്നതും.