ബാഴ്‌സ: റെക്കോഡ് തുകയ്ക്ക് ഫിലിപ്പ് കുട്ടീഞ്ഞോയെ സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു താരത്തേക്കൂടി സ്വന്തമാക്കി ബാഴ്‌സ. ജനുവരി സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് സ്പാനിഷ് ഭീമന്‍മാരായ ബാഴ്‌സിലോണ പണമെഴുക്കി പുതിയ താരത്തെ സ്വന്തമാക്കിയത്.
ബാഴ്‌സയുടെ ശക്തിയായിരുന്ന നെയ്മര്‍ പിഎസ്ജിയിലേക്ക് വഴിമാറിയതോടെയാണ് പുതിയ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമം ക്ലബ് തുടങ്ങി വച്ചത്. ലിവര്‍പൂള്‍ താരമായിരുന്ന ഫിലിപ്പ് കുട്ടീഞ്ഞോയെ പകരക്കാരനായി ബാഴ്‌സ സ്വന്തമാക്കി.
എന്നാല്‍ മറ്റൊരു താരവും ബാഴ്‌സയിലേയ്ക്ക് എത്തുകയാണ് എന്നാണ് പുതിയ വിവരം. കൊളംബിയന്‍ പ്രതിരോധ താരം യാരി മിനയാണ് ബാഴ്‌സ ടീമിലെത്തുന്നത്. 23ക്കാരനായ യാരി മിന കൊളംബിയന്‍ ദേശീയ ടീമിലെ സ്ഥിരാംഗമാണ്.
സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ റോളില്‍ കളിക്കുന്ന മിന നേരത്തെ, ബ്രസീലിയന്‍ ക്ലബായ പാല്‍മിറസിന്റെ താരമായിരുന്നു. 11.8 മില്യണ്‍ യൂറോ മുടക്കിയാണ് പാല്‍മിറസില്‍ നിന്നും യാരി മിനയെ ബാഴ്‌സിലോണ സ്വന്തമാക്കിയത്.
അടുത്ത സീസണോടെ ക്ലബ് വിടുന്ന ജാവിയര്‍ മഷറാനോയ്ക്ക് പകരമായാണ് യാരി മിനയെ ബാഴ്‌സ സ്വന്തമാക്കിയത്. സെന്‍ട്രല്‍ ഡിഫന്‍ഡറായ സാമുവല്‍ ഉംറ്റിറ്റിക്ക് ഇടയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്യുന്നത് കൊണ്ടാണ് ബാഴ്‌സിലോണ പുതിയൊരു പ്രതിരോധ നിര താരത്തെ ടീമില്‍ എത്തിച്ചത്.