സമ്പദ്ഘടനയില്‍ മരവിപ്പ്‌, ബിജെപിയില്‍ അഭിപ്രായം പറയാന്‍ വേദിയില്ല ; യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ബിജെപിയില്‍ അഭിപ്രായം പറയാന്‍ വേദിയില്ലെന്ന് മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ.

അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ നേതാക്കള്‍ക്ക് ഭയമാണെന്നും, പാര്‍ട്ടിയില്‍ വേദിയില്ലാത്തതുകൊണ്ടാണ് തനിക്ക് മാധ്യമങ്ങളില്‍ കാര്യങ്ങള്‍ തുറന്നെഴുതേണ്ടി വന്നതെന്നും സിന്‍ഹ പറഞ്ഞു.

സുപ്രധാനവിഷയങ്ങളിലെ അഭിപ്രായം അറിയിക്കാന്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും മോദി തയാറായില്ലെന്നും, സമ്പദ്ഘടനയില്‍ മാന്ദ്യമല്ല മരവിപ്പാണെന്നും സിന്‍ഹ തുറന്നടിച്ചു.

Top