കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ അത്യാര്‍ത്തിയാണ് നോട്ട് നിരോധനത്തിന് പിന്നിലെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ. അഴിമതി, കളളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവ ഇല്ലാതാക്കാനാണ് നോട്ട് നിരോധനം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതൊന്നും നോട്ട് നിരോധനം കൊണ്ട് നേടാന്‍ കഴിഞ്ഞില്ലെന്നും സിന്‍ഹ വിമര്‍ശിച്ചു.
റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ്ജം തുടങ്ങി എല്ലാ മേഖലകളെയും നോട്ട് നിരോധനം പ്രതിസന്ധിയിലാക്കി. അടിയന്തിരവസ്ഥയെക്കാളും മോശം അവസ്ഥയിലാണ് ഇന്ന് രാജ്യത്തെ മാധ്യമങ്ങള്‍. രാജ്യത്തെ വലിയ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വരാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഹോട്ട് സീറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.