മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു; പ്രഖ്യാപനം പട്‌നയില്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ബി ജെ പി വിട്ടു. എല്ലാത്തരത്തിലുമുള്ള രാഷ്ട്രീയത്തില്‍ നിന്നും താന്‍ സന്യാസം സ്വീകരിക്കുകയാണെന്ന് യശ്വന്ത് സിന്‍ഹ പ്രഖ്യാപിച്ചു. ബിജെപിയുമായുള്ള എല്ലാ ബന്ധവും ഇന്നത്തോടെ അവസാനിച്ചിതായും അദ്ദേഹം പറഞ്ഞു.

യശ്വന്ത് സിന്‍ഹയും ബിജെപി എം പി ശത്രുഘ്‌നന്‍ സിന്‍ഹയും ചേര്‍ന്ന് രൂപീകരിച്ച രാഷ്ട്രമഞ്ചിന്റെ പട്‌നയിലെ വേദിയില്‍ വച്ചായിരുന്നു പ്രഖ്യാപനം. കോണ്‍ഗ്രസ്, ആര്‍ജെഡി നേതാക്കള്‍ കൂടി പങ്കെടുത്ത ചടങ്ങിലാണ് പ്രഖ്യാപനം.

എ ബി വാജ്‌പേയി മന്ത്രിസഭയില്‍ ധനം, വിദേശകാര്യ വകുപ്പുകളാണ് സിന്‍ഹ കൈകാര്യം ചെയ്തിരുന്നത്. നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിക്കെതിരെ ശക്തമായ നിലപാടുകളുമായി സിന്‍ഹ രംഗത്തുവന്നിരുന്നു.

Top