ഭരണത്തില്‍ നഷ്ടക്കണക്കുകള്‍ മാത്രം ; മോദിയേയും അമിത്ഷായേയും പരിഹസിച്ച് യശ്വന്ത് സിന്‍ഹ

narendra modi and amith sha

ന്യൂഡല്‍ഹി : രാജ്യത്തെങ്ങും ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ തുടരാവര്‍ത്തനമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെയും പരിഹസിച്ച് എംപിമാര്‍ക്ക് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ കത്ത്.

നാലുവര്‍ഷത്തെ ഭരണത്തില്‍ നഷ്ടക്കണക്കുകള്‍ മാത്രമാണ് പറയാനുള്ളതെന്നും നേതൃത്വത്തിന് മുന്നില്‍ ധൈര്യം വീണ്ടെടുത്ത് സംസാരിക്കാന്‍ ബി.ജെ.പി എംപിമാര്‍ തയ്യാറാവണമെന്നും അദ്ദേഹം തുറന്നടിച്ചു.

മാധ്യമങ്ങളും ജുഡീഷ്യറിയും അപകടത്തിലാണ്. ദലിതരും ന്യൂനപക്ഷവും നിരന്തരം വേട്ടയാടപ്പെടുന്നു. മാനഭംഗകേസുകളില്‍ ബി.ജെ.പിക്കാര്‍ പ്രതിയാകുന്നത് നാണക്കേടെന്നും കത്തില്‍ യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top