പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രക്കെതിരെ മാനനഷ്ടക്കേസ്.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയുടെ മകന്‍ വിജീഷാണ് യതീഷ്ചന്ദ്രക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. സന്നിധാനത്തേയ്ക്ക് മകന്റെ ചോറൂണിന് പോയ തന്നെയും കുടുംബത്തെയും നിലയ്ക്കലില്‍ വെച്ച് യതീഷ് ചന്ദ്ര അപമാനിച്ചെന്നും മാനഹാനിയുണ്ടാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
അതേസമയം, ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍ എസ്പി യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നല്‍കിയിട്ടുണ്ട്. 15 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അനുമോദനം നല്‍കിയിരിക്കുന്നത്.