യതീഷ് ചന്ദ്രയുടെ സ്ഥാനമാറ്റ ഉത്തരവ് റദ്ദാക്കി; തൃശൂര്‍ കമ്മീഷണറായി തുടരും…

തിരുവനന്തപുരം: യതീഷ് ചന്ദ്ര തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് തുടരും. അദ്ദേഹത്തെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇതു റദ്ദാക്കി പുതിയ ഉത്തരവ് പുറത്തിറക്കി.

പി.കെ മധുവിനെ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. റൂറല്‍ എസ്പിയായിരുന്ന ബി. അശോക് പരിശീലനത്തിനു പോകുന്ന ഒഴിവിലാണു നിയമനം. പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ എസ്പി എച്ച്. മഞ്ജുനാഥിനെ റെയില്‍വേ എസ്പിയായി മാറ്റി നിയമിച്ചു. റെയില്‍വേ എസ്പിയായിരുന്ന മെറിന്‍ ജോസഫിനെ കൊല്ലത്തേയ്ക്കു നേരത്തെ മാറ്റി നിയമിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ എസ്പിയുടെ ചുമതലയും മഞ്ജുനാഥ് വഹിക്കും.

വയനാട് ജില്ലാ പോലീസ് മേധാവി സ്ഥാനത്ത് ആര്‍. കറുപ്പുസ്വാമിയോടു തുടരാനും നിര്‍ദ്ദേശിട്ടുണ്ട്. കഐപി നാലാം ബറ്റാലിയന്‍ കമന്‍ഡാന്റ് എസ്. സുജിത് ദാസിനെ പോലീസ് ആസ്ഥാനത്ത് എഐജിയായും മാറ്റി നിയമിച്ചു.

Top