മലയാളത്തില്‍ മാത്രമല്ല മറ്റ് ഇതര ഭാഷകളിലും ഒട്ടനവധി കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ് കീഴടക്കിയ മഹാനടനാണ് മമ്മുട്ടി. 26 വര്‍ഷത്തിന് ശേഷം അഭിനയിച്ച തെലുങ്ക് ചിത്രമാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ ആ വേഷത്തില്‍ എത്തിയത് മമ്മൂട്ടി ആയിരുന്നു. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി പകര്‍ന്നാടിയപ്പോള്‍ സിനിമാ പ്രേമികള്‍ അത് ഏറ്റെടുത്തു. നിലവില്‍ യാത്ര 2വിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
മഹി വി രാഘവ് സംവിധാനം ചെയിത യാത്ര 2019 ഫെബ്രുവരിയില്‍ ആണ് യാത്ര റിലീസ് ചെയ്തത്. ഇതിനോട് അനുബന്ധിച്ചുള്ള ചില സ്റ്റില്ലുകളും മറ്റും അടുത്തിടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥയാണ് യാത്ര 2വില്‍. എന്നാല്‍ രാജശേഖര റെഡ്ഡിയുടെ ഏതാനും ഭാഗങ്ങള്‍ അഭിനയിക്കാന്‍ മമ്മൂട്ടിയും ഉണ്ട്. മമ്മുട്ടിയുടെ രംഗങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞുവെന്നാണ് വിവരം.
ഇപ്പോഴിതാ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ മഹി വി രാഘവ്. ‘യാത്രയുടെ അവസാന ഷോട്ട് ചിത്രീകരിച്ചിട്ട് അഞ്ച് വര്‍ഷമായി, മമ്മൂട്ടി സാര്‍ സെറ്റിലെത്തി കഥാപാത്രത്തിന് ജീവന്‍ പകരുന്നത് കണ്ടപ്പോള്‍ ദേജാവു അനുഭവമാണ് എനിക്കുണ്ടായത്. താങ്കള്‍ ഇല്ലാതെ യാത്രയും യാത്ര 2വും
ഉണ്ടാകുമായിരുന്നില്ല മമ്മൂട്ടി സാര്‍. ഈ അവസരത്തിന് ഞാന്‍ നന്ദി അറിയിക്കുന്നു. ഞാന്‍ എന്നേക്കും നന്ദിയുള്ളവന്‍ ആയിരിക്കും’, എന്ന് മഹി വി രാഘവ് തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
യാത്രയുടെ രണ്ടാം ഭാഗത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആയി എത്തുന്നത് നടന്‍ ജീവ ആണെന്നാണ് വിവരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പതിനൊന്ന് മണിക്ക് റിലീസ് ചെയ്യും. രാജശേഖര റെഡ്ഡിയുടെ വിയോഗത്തില്‍ നിന്നുമാണ് രണ്ടാം ഭാഗം തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ ആണെങ്കില്‍ പകുതി അടുപ്പിച്ച ഭാഗങ്ങളില്‍ മമ്മൂട്ടി ഉണ്ടാകും എന്നാണ് സൂചനകള്‍