ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ പുതിയ ഡയറക്ടര്‍ ജനറലായി വൈ.സി മോദിയെ നിയമിച്ചു

ന്യൂഡല്‍ഹി : ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ പുതിയ ഡയറക്ടര്‍ ജനറലായി വൈ.സി മോദിയെ നിയമിച്ചു.

2017 ഒക്ടോബറില്‍ എന്‍.ഐ.എ മേധാവി സ്ഥാനത്തു നിന്നും ശരദ് കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് വൈ.സി മോദി ചുമതലയേല്‍ക്കുന്നത്. 2021 മേയ് 31 വരെ മോദി പദവിയില്‍ തുടരും.

അസംമേഘാലയ കേഡറിലെ 1984 ബാച്ച് ഐ.പി.എസ് ഓഫീസറാണ് വൈ.സിമോദി. ഷില്ലോങ്ങിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായും സി.ബി.ഐ അഡീഷണല്‍ ഡയറക്ടര്‍ ആയും മോദി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഭാഗമായിരുന്നു മോദി.

ഗുജറാത്ത് കലാപത്തിലെ മൂന്നു സുപ്രധാന കേസുകളായ ഗുല്‍ബര്‍ഗ് സൊസൈറ്റി, നരോദ പാട്യ. നരോദ ഗാം സംഭവങ്ങളാണ് ഇദ്ദേഹം അന്വേഷിച്ചത്.

Top