ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വിറ്റര്‍ സന്ദേശം. ഒത്തൊരുമിച്ച് മുന്നോട്ട് പോകാമെന്ന് യെച്ചൂരി കുറിച്ചു. സഖാക്കളെ മുന്നോട്ടെന്നും പറഞ്ഞാണ് യെച്ചൂരി സന്ദേശം അവസാനിപ്പിക്കുന്നത്. ഉടന്‍ തന്നെ വിഎസ് അച്യുതാനന്ദന്റെ മറുപടി സന്ദേശവും വന്നു. യെച്ചൂരിക്ക് നന്ദി പറഞ്ഞ വിഎസ് മഹത്തായ വിജയത്തിനായി അണിചേരാമെന്നും കൂട്ടിച്ചേര്‍ത്തു. സിപിഎമ്മില്‍ വിഎസ് പിണറായി പോര് രൂക്ഷമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടയിലാണ് യെച്ചൂരിയുടെ സന്ദേശമെന്നത് ശ്രദ്ധേയമാണ്.
പാര്‍ട്ടി വിരുദ്ധ മനോഭാവത്തിലേക്ക് വിഎസ് അച്യുതാനന്ദന്‍ തരം താഴ്ന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന പിണറായിയുടെ പ്രതികരണം ചര്‍ച്ചയായിരുന്നു. എന്നാല്‍ വാക്കുകളെ വളച്ചൊടിച്ച് പറയാത്തകാര്യങ്ങള്‍ തന്റെ വായില്‍ തിരുകിക്കയറ്റാന്‍ ശ്രമിക്കേണ്ടെന്ന് പിണറായി പ്രതികരിച്ചു. തെരഞ്ഞെടുപ്പുരംഗത്ത് താനും വിഎസും ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും മന:പായസം ഉണ്ണണ്ടെന്നും പിണറായി പറഞ്ഞു.
സംസാരിക്കുമ്പോള്‍ കരുതല്‍ വേണമെന്ന പ്രസ്താവനയുമായി വിഎസും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ പ്രസ്താവന പിണറായിയെ ഉദ്ദേശിച്ചിട്ടുളളതല്ലെന്നും മാധ്യമങ്ങള്‍ താന്‍ കുറിച്ച കാര്യങ്ങള്‍ വളച്ചൊടിക്കാതെ റിപ്പോര്‍ട്ട് ചെയ്യണമെന്നും വിഎസ് പറഞ്ഞു. ‘കാള പെറ്റതും കയറെടുത്തതും’ എന്ന ശീര്‍ഷകത്തിലുള്ള തന്റെ പോസ്റ്റില്‍ നിന്നും ചില വാക്കുകള്‍ ഊരിയെടുത്ത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചില ചാനലുകളില്‍ ബ്രേക്കിങ്ങ് ന്യൂസ് വന്നുകൊണ്ടിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടുവെന്നും ദയവായി ഞാന്‍ കുറിച്ച കാര്യങ്ങള്‍ വളച്ചൊടിക്കാതെ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഫെയ്‌സ്ബുക്കിലുടെ വിഎസ്