yechury-statement in kochi

കൊച്ചി: പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മദ്യഉപയോഗം കുറക്കുക എന്നതാണ് എല്‍ഡിഎഫിന്റെ നയം. വരുമാനം കൂടിയെങ്കില്‍ മദ്യ ഉപയോഗം കുറഞ്ഞെന്ന് എങ്ങനെ പറയാന്‍ സാധിക്കും. സമ്പൂര്‍ണ മദ്യനിരോധം രാജ്യത്ത് പ്രായോഗികമല്ലെന്നും മദ്യ ഉപയോഗം എങ്ങനെ കുറക്കണമെന്ന് എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.!

കേരളത്തില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സീതാറാം യെച്ചൂരി. യുഡിഎഫിന്റെ ഭരണത്തോട് കേരളത്തിലെ ജനങ്ങള്‍ക്ക് വിയോജിപ്പുണ്ട്.
ബംഗാളില്‍ കോണ്‍ഗ്രസുമായി ഔദ്യോഗികമായി സഖ്യമില്ലെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് നയങ്ങളോട് ശക്തമായ എതിര്‍പ്പാണുള്ളത്. എന്നാല്‍ ബംഗാളില്‍ അസാധാരണമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജനാധിപത്യം തിരിച്ചുകൊണ്ടുവരാനാണ് കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Top