yechuey statement about central government The freight service tax

yechury

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി സമ്പ്രദായത്തെ സി.പി.എം എതിര്‍ക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ ജി.എസ്.ടിയിലെ ചില വ്യവസ്ഥകളോടാണ് പാര്‍ട്ടിക്ക് എതിര്‍പ്പ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ജി.എസ്.ടിയില്‍ സഹകരണം വാഗ്ദാനം ചെയ്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സി.പി.എം പശ്ചിമ ബംഗാള്‍ ഭരിച്ചപ്പോള്‍ അവിടത്തെ ധനമന്ത്രി ജി.എസ്.ടി സമിതിയെ നയിച്ചിരുന്ന കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു.

സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായി നികുതി ചുമത്താനുള്ള അധികാരം മോദി സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന ബില്ലിലില്ല. ബില്ലിലെ വ്യവസ്ഥകള്‍ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് അനുകൂലവും നിര്‍മാതാക്കളായ സംസ്ഥാനങ്ങള്‍ക്ക് ദോഷകരവുമാണ്.

പാര്‍ട്ടിക്ക് ഇക്കാര്യങ്ങളില്‍ എതിര്‍പ്പാണ്. അതു പരിഹരിയ്ക്കുകയാണ് ചെയ്യേണ്ടത്.

Top