ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയും സര്‍ക്കാര്‍ നിലപാടും തമ്മില്‍ ബന്ധമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാപരമായ കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്. അതില്‍ സിപിഎമ്മിന്റെ നിലപാടിനോ സര്‍ക്കാരിന്റെ നിലപാടിനോ യാതൊരു വിഷയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്തരുത്. ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. മതേതര പാര്‍ട്ടി എന്ന് അവര്‍ അവകാശപ്പെടുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇ.അഹമ്മദിനെ പിന്തുണച്ചിരുന്നു. ലീഗിന്റെ പരിപാടികള്‍ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി എല്ലാം ഡീല്‍ ആക്കി മാറ്റുകയാണ്. എല്ലാം പണം കൊടുത്തു വാങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ഏത് മന്ത്രി എന്തു പറഞ്ഞു എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് കാര്യമില്ല. ഭരണഘടനാപരമായ ബാധ്യതയാണ്. നിലപാടില്‍ തെറ്റില്ല എന്ന് തന്നെയാണ് യെച്ചൂരി വ്യക്തമാക്കിയത്.