തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സഖാക്കള്‍ പാര്‍ട്ടി പരിപാടി ഒന്നുകൂടി പഠിക്കണമെന്ന് യെച്ചൂരി പറഞ്ഞു.
താന്‍ കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞതല്ല ഇവിടെ ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസ് ബന്ധം വേണമെന്ന് പറഞ്ഞിട്ടില്ല. തന്ത്രപരമായ അടവുനയം വേണമെന്നാണ് പഠഞ്ഞത്. ഗൂഗിളില്‍ കിട്ടുന്ന കാര്യങ്ങളല്ല താന്‍ പറഞ്ഞതെന്നും ഡിവൈഎഫ്‌ഐ നേതാക്കളായ ഷംസീറിന്റെയും റിയാസിന്റെയും പേരെടുത്ത് പറഞ്ഞ് യെച്ചൂരി മറുപടി നല്‍കി.
കേരളത്തിന്റെ മുഖ്യശത്രു ചിലപ്പോള്‍ കോണ്‍ഗ്രസ് ആയേക്കാം. എന്നാല്‍ രാജ്യത്ത് അങ്ങനെയല്ല. സിപിഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് എന്നല്ല.
ഏതെങ്കിലും സംസ്ഥാനത്തെ സവിശേഷത വച്ചല്ല, പൊതു സാഹചര്യം അടിസ്ഥാനമാക്കിയാണ് പാര്‍ട്ടി നിലപാട് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സീതാറാം യെച്ചൂരിയുടെ നിലപാട് അധികാരത്തിന് വേണ്ടിയുള്ളതാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ലന്ന് എഎന്‍ ഷംസീര്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധം അപകടകരമാണ്. അവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുഹമ്മദ് റിയാസും സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.