തിരുവനന്തപുരം: ഇപി ജയരാജന്റെ രാജി സര്‍ക്കാരിന്റെ പ്രതിശ്ചായ വര്‍ധിപ്പിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. എത്രവലിയ നേതാവ് തെറ്റ് ചെയ്താലും പാര്‍ട്ടി തിരുത്തുമെന്ന് യച്ചൂരി പറഞ്ഞു.
കണ്ണൂരില്‍ സമാധാനം വേണോയെന്ന് ആര്‍എസ്എസാണ് ഇനി തീരുമാനിക്കേണ്ടതെന്നും യച്ചൂരി പറഞ്ഞു.
ജയരാജന്‍ വിഷയത്തില്‍ സിപിഎമ്മെടുത്ത നിലപാട് മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കില്ല,തെറ്റ് മനുഷ്യസഹജമാണ്. പക്ഷെ എത്രവലിയ നേതാവ് തെറ്റു ചെയ്താലും അത് തിരുത്തിക്കുന്നത് സിപിഎം മാത്രമെ ചെയ്യു.
ബന്ധുനിയമനത്തില്‍ പി.കെ.ശ്രീമതി തെറ്റ് ആവര്‍ത്തിച്ചതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യും.
ജയരാജനെതിരായ നിയമനടപടികള്‍ മുന്നോട്ട് പോകുന്നതിനെ എതിര്‍ക്കില്ല. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ തയാറാണെന്ന് പാര്‍ട്ടിയും സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. പക്ഷെ ആര്‍എസ്എസ് സഹകരിക്കുന്നില്ല
സാമുദായിക ധ്രുവീകരണത്തിലൂടെ വളരാനുള്ള ബിജെപി ശ്രമം കേരളജനത അനുവദിക്കില്ല. ദേശീയതലത്തില്‍ ബിജെപിക്കെതിരായ ജനവികാരമുയരുന്നുണ്ട്. പക്ഷെ നയം മാറ്റിയാലല്ലാതെ കോണ്‍ഗ്രസിന് കരുത്തുറ്റ പ്രതിപക്ഷമായി വളരാനാവില്ലെന്നും സീതാറാം യച്ചൂരി പറഞ്ഞു.