രാഷ്ട്രീയ രേഖയില്‍ സമവായം വേണമെന്ന് യെച്ചൂരി; പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഒറ്റരേഖ മതി

sitaram yechoori

ന്യൂഡല്‍ഹി: കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് ഒഴിവാക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ ശ്രമം. രാഷ്ട്രീയ രേഖയില്‍ സമവായം വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് ഒറ്റ രേഖ മാത്രം പോകുന്ന സാഹചര്യമുണ്ടാകണമെന്നും യെച്ചൂരി കേന്ദ്രകമ്മിറ്റിയില്‍ പറഞ്ഞു.

സ്വന്തം രേഖ കേന്ദ്രക്കമ്മിറ്റിയില്‍ അവതരിപ്പിച്ചപ്പോഴാണ് യെച്ചൂരിയുടെ പരാമര്‍ശം. ബദല്‍ രേഖ അവതരിപ്പിച്ച ശേഷമാണ് യെച്ചൂരി ഇക്കാര്യം അഭ്യര്‍ഥിച്ചത്.

Top